രാവിന് നീണ്ട യാമങ്ങളില്‍ ചന്ദ്രന് ചന്ദ്രികപൊഴിച്ചു
ആ നീലരാവില്‍ പൂങ്കാവനത്തിലെ താമരപൊയ്കയില്
ഞാന്‍ ഏകനായി നിന്നെഓര്ത്തിരുന്നു ....
പ്രകൃതിതന്‍ മന്ദഹാസംപോലെ മന്ദമാരുതന് തലോടിവന്നു
വെണ്ചാമാരംപോലെ ... തലോടല്‍പോലെ...
ഇലകള്‍ മന്ദമന്ദമിളകി...
ഗന്ധര്വ്വയാമാത്തിന് അടയാളംപോല് വനജോത്സനസുഗന്ധം പരത്തി ...
ആ നീലരാവിന്‍ അര്‍ദ്ധയാമങ്ങളില്‍ നിശാഗന്ധി മിഴികള്വിടര്ത്തി
മന്ദമാരുതന്റെ പദനിസ്സ്വനങ്ങള്‍ മമ ഹൃദയത്തിന് തന്ത്രിയില്‍ ശ്രുതിമീട്ടി ........